Saturday, August 8, 2009

മുസ്ലിം ലീഗ് പിന്നോക്കക്കാരുടെ പൊതു വേദിയാക്കും: ഹൈദരാലി ശിഹാബ്‌ തങ്ങള്‍

ഐക്യത്തിന് മുന്‍കൈ -ഹൈദരാലി ശിഹാബ്‌ തങ്ങള്‍
അഭിമുഖം മാധ്യമം ദിനപത്രം 8/8/09
ഹാഷിം എളമരം നടത്തിയത്‌
സംക്ഷിപ്ത രൂപം
?പുതിയ പദവിയെ എങ്ങിനെ നോക്കിക്കാണുന്നു
-ബഫഖി തങ്ങളും ശിഹാബ്‌ തങ്ങളും നയിച്ച അതേ പാത പിന്തുടരും .ജില്ലാ അധ്യക്ഷ പദവിയിലിരുന്ന പ്രവര്ത്തന പരിചയം മുന്‍ നിര്ത്തി പാര്‍ടിയെ മുന്നോട്ട് നയിക്കും.
?കേരളത്തിലെ മുന്നനി രാഷ്ട്രീയത്തിലെ മുസ്ലിം ലീഗിന്റെ പ്രസക്തി എങ്ങിനെ വിലയിരുത്തുന്നു?
UDF നെ ശക്തമാക്കുന്നതില്‍ മുസ്ലിം ലീഗ് എന്നും മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. കെട്ടുറപ്പ്‌ കൂടുതല്‍ ഭദ്രമാക്കുന്നതിന് പാര്‍ട്ടിക്ക്‌ ഇനിയും സംഭാവനകള്‍ ചെയ്യാനാവും.
?ആദര്‍ശ രാഷ്ട്രീയത്തിന് അപചയം സംഭവിക്കുന്നതായ ആക്ഷേപത്തെക്കുറിച്ച വീക്ഷണം എന്താണ്?
-മുസ്ലിം ലീഗ് ആദര്‍ശ രാഷ്ട്രീയത്തില്‍ ഉറച്ച് നിന്ന്‍ പ്രവര്‍ത്തതിക്കുന്നതിന് എന്നും പ്രോത്സാഹനം നല്‍കിയിട്ടുണ്ട്. ആശയാദര്‍ശങ്ങളില്‍ നിന്ന്‍ വഴിവിട്ട് പ്രവര്‍ത്തിക്കാന്‍ ആരെയും അനുവദിക്കില്ല.